അഫ്ഗാനിസ്ഥാനെ കടപുഴകി ഷാക്കിബ് അല്‍ ഹസന്‍

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പിലെ തന്റെ ഓള്‍റൗണ്ട് ഫോം ഇന്ന് അഫ്ഗാനിസ്ഥാനെതിരെയും തുടര്‍ന്നപ്പോള്‍ ബംഗ്ലാദേശിന് അഫ്ഗാനിസ്ഥാനെതിരെ 62 റണ്‍സ് ജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ മുഷ്ഫിക്കുറിന്റെയും ഷാക്കിബിന്റെയും അര്‍ദ്ധ ശതകങ്ങള്‍ 262/7 എന്ന സ്കോറിലേക്ക് നയിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 47 ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

ഷാക്കിബ് 5 വിക്കറ്റ് നേടിയാണ് അഫ്ഗാനിസ്ഥാന്റെ പതനം ഉറപ്പാക്കിയത്. മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വേണ്ടി 47 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നൈബും49 റണ്‍സ് നേടിയ സമിയുള്ള ഷെന്‍വാരിയുമാണ് തിളങ്ങിയത്. ഷമിയുള്ള പുറത്താകാതെ നിന്നു. റഹ്മത് ഷാ(24), അസ്ഗര്‍ അഫ്ഗാന്‍(20) എന്നിവരും വേഗത്തില്‍ പുറത്തായി.

132/6 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാന്റെ തോല്‍വിയുടെ ആഘാതം കുറയ്ക്കുവാനുള്ള ശ്രമമായിരുന്നു ഏഴാം വിക്കറ്റില്‍ നജീബുള്ള സദ്രാനും സമിയുള്ള ഷിന്‍വാരിയും കൂടി നടത്തിയത്. എന്നാല്‍ വീണ്ടും ബൗളിംഗിലേക്ക് എത്തിയ ഷാക്കിബ് തന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 56 റണ്‍സ് കൂട്ടുകെട്ട് തകരുകായിയരുന്നു. 23 റണ്‍സ് നേടിയുള്ള നജീബുള്ള മടങ്ങിയത്.

ഷാക്കിബ് തന്റെ സ്പെല്‍ 29 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 5 വിക്കറ്റ് നേടി അവസാനിപ്പിച്ചത്. ഷാക്കിബിനു പുറമെ മുസ്തഫിസുര്‍ രണ്ടും മൊസ്ദേക്ക് ഹൊസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.