താൻ ഒപ്പം കളിച്ചതിൽ ഏറ്റവും മികച്ച താരം ജെറാഡ് ആണെന്ന് ടോറസ്

കഴിഞ്ഞ ദിവസം ഫുട്ബോളിൽ നിന്ന് വിരമിച്ച ടോറസ് തന്റെ കരിയറിൽ ഒപ്പം കളിച്ചവരിൽ ഏറ്റവും മികച്ച താരം ആരാണെന്ന് വ്യക്തമാക്കി. മുൻ ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാഡ് ആണ് തന്റെ ഒപ്പം കളിച്ചവരിൽ ഏറ്റവും മികച്ച താരം എന്ന് ടോറസ് പറഞ്ഞു. തന്റെ ഫുട്ബോളിനെ സമ്പൂർണ്ണമാക്കിയത് ജെറാഡ് ആണെന്ന് ടോറസ് പറഞ്ഞു.

2007 മുതൽ 2011 വരെ ലിവർപൂളിൽ ഉണ്ടായിരുന്ന ടോറസ് തന്റെ കറിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ലിവർപൂളിൽ ഉള്ള കാലത്തായിരുന്നു. ജെറാഡ് പിച്ചിൽ ഉണ്ടാകുമ്പോൾ വേറെ തലത്തിലേക്ക് തന്റെ പ്രകടനം ഉയരാറുണ്ട് എന്നും ടോറസ് പറഞ്ഞു. വിരമിക്കൽ പ്രഖ്യാപിച്ച ടോറസ് ഇനി കോച്ചിങിലേക്ക് കടക്കും എന്ന സൂചനയും നൽകി.