ശതകവുമായി മാത്യൂസ്, ഇന്ത്യക്കെതിരെ പൊരുതാവുന്ന സ്കോർ നേടി ശ്രീലങ്ക

Photo: BCCI

മധ്യ നിര ബാറ്റ്സ്മാൻ ആഞ്ചെലോ മാത്യൂസ് നേടിയ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യക്കെതിരെ പൊരുതാവുന്ന സ്കോർ കണ്ടെത്തി ശ്രീലങ്ക. ടോസ് നേടി ബെറ്റിങ് നിറഞ്ഞെടുത്ത ശ്രീലങ്ക 7 നഷ്ടത്തിൽ 264 റൺസാണ് നേടിയത്. 4 വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് മാത്രം എടുത്ത് ശ്രീലങ്ക തകർച്ചയെനേരിടുന്ന ഘട്ടത്തിലാണ് സെഞ്ചുറി നേടിയ ആഞ്ചെലോ മാത്യൂസും അർദ്ധ സെഞ്ചുറി നേടിയ തിരിമന്നെയും ചേർന്ന് ശ്രീലങ്കയെ ബേധപെട്ട സ്‌കോറിൽ എത്തിച്ചത്.

മാത്യൂസ് 113 റൺസ് നേടിയ പുറത്തായപ്പോൾ തിരിമന്നെ 53 റൺസ് എടുത്ത് പുറത്തായി. ശ്രീലങ്കൻ നിരയിൽ മറ്റു ബാറ്റ്സ്മാൻമാർക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാറും ഹർദിക് പാണ്ട്യയും രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ഒരു വിക്കറ്റ് വീതം വീഴ്ത്തി.

Previous articleഇക്കാർഡിയും നൈൻഗോളനും ഇന്റർ മിലാൻ വിടും
Next articleഇതിഹാസം ബറിഡ്ജ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് കോച്ച്