ഇതിഹാസം ബറിഡ്ജ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് കോച്ച്

യൂറോപ്യൻ ഫുട്ബോളിൽ നീണ്ട 30 വർഷത്തോളം മികച്ച ഗോൾ കീപ്പറായി നിലനിന്നിരുന്ന ഇംഗ്ലീഷ് താരം ജോൺ ബറിഡ്ജ് എന്ന ബഡ്ജി ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് കോച്ചായാണ് ബഡ്ജി എത്തിയിരിക്കുന്നത്. ടീം ഇദ്ദേഹത്തിനു കീഴിൽ പരിശീലനവും ആരംഭിച്ചിരിക്കുകയാണ്. 67കാരനായ ബറിഡ്ജ് പല പ്രമുഖ ഗോൾകീപ്പർമാരെയും മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

ഒമാൻ ദേശീയ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിരിക്കെ അലി അൽ ഹാബ്സിയുടെ ടാലന്റ് മനസ്സിലാക്കിയത് ബറിഡ്ജ് ആയിരുന്നു. അദ്ദേഹം തന്നെയാണ് അൽ ഹബ്സിയുടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള വരവിന് വഴി തെളിയിച്ചതും. ടിം ഫ്ലവർ, പോൾ റോബിൻസൺ തുടങ്ങിയ പ്രമുഖ ഗോൾകീപ്പർമാരും ബറിഡ്ജിന് കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. കളിക്കാരനായിരിക്കെ ന്യൂകാസി യുണൈറ്റഡ്, ഷെഫീൽഡ് യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങി പ്രമുഖ ക്ലബുകളുടെ വല കാത്തിട്ടുണ്ട് ബറിഡ്ജ്.

Previous articleശതകവുമായി മാത്യൂസ്, ഇന്ത്യക്കെതിരെ പൊരുതാവുന്ന സ്കോർ നേടി ശ്രീലങ്ക
Next articleചെൽസിയിൽ ലംപാർഡ് ഇഫക്റ്റ്, ലോഫ്റ്റസ് ചീക്ക് പുതിയ കരാർ ഒപ്പിട്ടു