ഇക്കാർഡിയും നൈൻഗോളനും ഇന്റർ മിലാൻ വിടും

സൂപ്പർ താരങ്ങളായ ഇക്കാർഡിയും നൈൻഗോളനും ക്ലബ് വിടുമെന്ന് ഇന്റർ മിലാൻ അറിയിച്ചു. ഇരു താരങ്ങളും ക്ലബിന്റെ ഭാവിയ പദ്ധതിയിൽ ഇല്ലെന്നും ഇരുവരെയും വിൽക്കാൻ വെച്ചിരിക്കുകയാണെന്നും സി ഇ ഒ ആയ മറോട്ട പറഞ്ഞു. കഴിഞ്ഞ സീസണിലെ ഫോമില്ലായ്മ ആണ് നൈൻഗോളനെ വിൽക്കാനുള്ള തീരുമാനത്തിന് പിറകിൽ. ബെൽജിയ‌ മധ്യനിര താരമായ നൈൻഗോളൻ വലിയ പ്രതീക്ഷയിലാണ് റോമ വിട്ട് ഇന്ററിൽ എത്തിയത് എങ്കിലും അവിടെ കാര്യമായൊന്നും ചെയ്യാനായില്ല.

ഇക്കാർഡിക്ക് ക്ലബുമായുള്ള പ്രശ്നങ്ങൾ ആണ് വിനയായത്. കഴിഞ്ഞ സീസൺ മധ്യത്തിൽ മുതൽ ഇക്കാർഡിയും ക്ലബുമായി ഉടക്കിയിരുന്നു. ആഴ്ചകളോളം ഇക്കാർഡി ഇന്ററിനായി കളിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇക്കാർഡി നാപോളിയിലേക്ക് പോകുമെന്നാണ് കരുതുന്നത്. ഇക്കാർഡിക്കും നൈൻഗോളനും പ്രീസീസണിൽ ഇന്ററിനൊപ്പം ചേരാമെന്നും എന്നാൽ അതുകൊണ്ട് ഒന്നും തീരുമാനം മാറില്ല എന്നും ക്ലബ് അറിയിച്ചു.

Previous articleലോകകപ്പ്: ആസ്ട്രേലിയ Vs ദക്ഷിണാഫ്രിക്ക, ടോസ്സ് അറിയാം
Next articleശതകവുമായി മാത്യൂസ്, ഇന്ത്യക്കെതിരെ പൊരുതാവുന്ന സ്കോർ നേടി ശ്രീലങ്ക