ഇന്ത്യന്‍ ആരാധകരോട് പ്രത്യേക ആവശ്യവുമായി ജെയിംസ് നീഷം

ഫൈനലില്‍ ഇന്ത്യയ്ക്കുള്ള അവസരം നിഷേധിച്ച് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ന്യൂസിലാണ്ട് ഫൈനലില്‍ കടന്ന ശേഷം ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി ജെയിംസ് നീഷം എത്തി. ട്വിറ്ററിലൂടെയാണ് ഈ ആവശ്യം ജെയിംസ് വ്യക്തമാക്കിയത്. ഫൈനലില്‍ ഇന്ത്യ കടക്കുമെന്ന പ്രതീക്ഷയില്‍ ലോര്‍ഡ്സിലേക്കുള്ള ഒട്ടനവധി ടിക്കുറ്റുകളാണ് ഇന്ത്യന്‍ ആരാധകര്‍ സ്വന്തമാക്കിതെന്നാണ് അറിയുന്നത്. എന്നാല്‍ ഇന്ത്യ ഫൈനലില്‍ എത്താത്ത സ്ഥിതിയിക്ക് ഇവര്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റ് ലാഭം കൊയ്യുവാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ഇന്ത്യന്‍ ആരാധകരോട് യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രം ടിക്കറ്റ് വില്പന നടത്തുവാനാണ് നീഷം ആവശ്യപ്പെടുന്നത്. വലിയ ലാഭം ഇത്തരത്തില്‍ ടിക്കറ്റ് വില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാമെങ്കിലും യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികളെന്ന നിലയില്‍ മറ്റു സമാന ആരാധകര്‍ക്ക് അവസരം ലഭിയ്ക്കുന്നതിനായി ഔദ്യോഗിക സംവിധാനം ഉപയോഗിക്കണമെന്ന് നീഷം ആവശ്യപ്പെട്ടു. സമ്പന്നര്‍ ഉയര്‍ന്ന വില കൊടുത്ത് കാണുന്ന ഒരു ഫൈനല്‍ ആവരുത് ലോര്‍ഡ്സിലേതെന്നും സാധാരണക്കാര്‍ക്കും ടിക്കറ്റ് സ്വന്തമാക്കുവാനുള്ള അവസരം ലഭിയ്ക്കുവാന്‍ ഇത് ഉപകരിക്കുമെന്നും നീഷം