മധ്യനിരയുടെ ചെറുത്ത് നില്പാണ് ന്യൂസിലാണ്ടിനെ മത്സരത്തില്‍ സജീവമാക്കി നിര്‍ത്തിയത്

- Advertisement -

പാക്കിസ്ഥാന്‍ തങ്ങളെ നിഷ്പ്രഭമാക്കിയെന്നും മധ്യനിരയില്‍ ജെയിംസ് നീഷം-കോളിന്‍ ഡി ഗ്രാന്‍ഡോം കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പാണ് തങ്ങളെ മത്സരത്തില്‍ സജീവമാക്കി നിര്‍ത്തിയതെന്ന് പറഞ്ഞ് കെയിന്‍ വില്യംസണ്‍. പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ശരിയായ സ്ഥാനങ്ങളില്‍ പന്തെറിഞ്ഞ് പിച്ചിലെ ബൗണ്‍സ് ഉപയോഗിച്ചുവെന്നും ആദ്യ വിക്കറ്റുകള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ന്യൂസിലാണ്ട് മികച്ച തിരിച്ച് വരവാണ് നടത്തിയതെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.

എന്നാല്‍ ബാബര്‍ അസം-ഹാരിസ് സൊഹൈല്‍ കൂട്ടുകെട്ട് മികച്ചതായിരുന്നുവെന്നും ഇത്തരം ചേസില്‍ അത്തരം ഒരു കൂട്ടുകെട്ട് വളരെ പ്രാധാന്യമുള്ളതാണെന്നും വില്യംസണ്‍ പറഞ്ഞു. 237 റണ്‍സ് ഈ പിച്ചില്‍ ശ്രമകരമാകുമെന്നാണ് കരുതിയതെങ്കിലും തുടക്കത്തിലെ വിക്കറ്റ് വീഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാന്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും വില്യംസണ്‍ പറഞ്ഞു.

Advertisement