ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ്, കാരണം വ്യക്തമാക്കി ബാബര്‍ അസം

- Advertisement -

ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സായിരുന്നു ന്യൂസിലാണ്ടിനെതിരെയുള്ളതെന്ന് പറഞ്ഞ് ബാബര്‍ അസം. ഇത് ജയം ഉറപ്പിക്കേണ്ട ഒരു മത്സരമായിരുന്നു, അതാണ് ഈ ഇന്നിംഗ്സിനെ മികച്ചതെന്ന് വിലയിരുത്തുവാനുള്ള കാരണം. പിച്ച് വളരെ സ്ലോയും മികച്ച സ്പിന്നും ലഭിയ്ക്കുന്ന ഒന്നായിരുന്നു. ലക്ഷ്യം അവസാനം വരെ ബാറ്റ് ചെയ്യുക എന്നതായിരുന്നു. തുടങ്ങിയപ്പോള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ അധികം റിസ്ക് എടുക്കാതെ പ്രത്യേകിച്ച് ലോക്കി ഫെര്‍ഗൂസണെതിരെ വലിയ റിസ്ക് എടുക്കാതെ മുന്നോട്ട് പോകുവാനാണ് തീരുമാനിച്ചതെന്നും ബാബര്‍ പറഞ്ഞു.

പക്ഷേ മിച്ചല്‍ സാന്റനര്‍ പന്തെറിയാനെത്തിയപ്പോള്‍ താരത്തിന് ലഭിച്ച സ്പിന്‍ താരത്തിനെതിരെയും റിസ്ക് എടുക്കേണ്ടതില്ലെന്ന തീരൂമാനത്തിലേക്ക് തങ്ങളെ എത്തിച്ചു. മുഹമ്മദ് ഹഫീസും തന്നോട് ഈ ആവശ്യമാണ് ഉന്നയിച്ചത്. ഇംഗ്ലണ്ടില്‍ എപ്പോള്‍ കളിക്കുമ്പോളും ടീമിന് വലിയ പിന്തുണ ലഭിയ്ക്കുമെന്നും അത് തുടര്‍ന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാബര്‍ അസം അഭിപ്രായപ്പെട്ടു.

Advertisement