സെമി ഫൈനലിന് മുൻപ് ഇന്ത്യ മികച്ച ഫോമിലെന്ന് ബുംറ

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനിരിക്കെ ഇന്ത്യൻ താരങ്ങൾ എല്ലാം മികച്ച ഫോമിലാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. പന്ത്‌കൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യൻ താരങ്ങൾ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ബുംറ പറഞ്ഞു. എല്ലാവരും മികച്ച ഫോമിലായത്കൊണ്ട് തന്നെ ടീമിൽ ആരോഗൃകരമായ ഒരു മത്സരം ഉണ്ടെന്നും ഇന്ത്യൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

താൻ പ്രശംസയോ വിമർശനമോ ഗൗരവമായി കാണാറില്ലെന്നും തന്റെ ശ്രദ്ധ മുഴുവൻ മത്സരത്തിന് തയ്യാറെടുക്കുന്നതിലാണെന്നും ടീമിന് എന്ത് ചെയ്യാൻ കഴിയും എന്നതിനെ കുറിച്ചാണെന്നും ബുംറ പറഞ്ഞു.  8 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റെടുത്ത ബുംറ ഇംഗ്ലണ്ടിൽ മികച്ച ഫോമിലാണ്. ബുംറയെ കൂടാതെ വെറും 4 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മികച്ച ഫോമിലാണ്.

ബാറ്റ്സ്മാരിൽ അഞ്ച് സെഞ്ചുറി നേടിയ രോഹിത് ശർമയും അഞ്ച് അർദ്ധ സെഞ്ചുറികൾ നേടിയ കോഹ്‌ലിയും ഇന്ത്യൻ നിരയിൽ മികച്ച ഫോമിലാണ്.

Previous articleഫിഫ വനിതാ ഫുട്‌ബോളിനെ അപമാനിക്കുന്നു, ഫിഫയെ രൂക്ഷമായി വിമർശിച്ച് മേഗൻ റപിനോ
Next article“പുതിയ ശൈലിയുടെ പരീക്ഷണമാണ്, ഫലങ്ങൾ മോശമാകും”