ഇന്ത്യ ന്യൂസിലാണ്ട് സെമി ഫൈനല്‍ റിസര്‍വ് ദിവസത്തിലേക്ക്

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം മഴ മൂലം ഇന്നത്തേക്ക് ഉപേക്ഷിച്ചു. ഇനി മത്സരം നാളെ പുനരാരംഭിക്കും. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് 211/5 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ തടസ്സം സൃഷ്ടിച്ചത്. പിന്നീട് മത്സരം പുനരാരംഭിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കില്‍ മത്സരം ഇന്നത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു. മഴയും ഔട്ട്ഫീല്‍ഡ് മത്സരയോഗ്യമല്ലാത്തതുമാണ് തീരുമാനത്തിന് പിന്നില്‍.

ന്യസിലാണ്ട് ഇന്നിംഗ്സിന്റെ 46.1 ഓവറിന്റെ തുടര്‍ച്ചയായിയാവും മത്സരം പുനരാരംഭിക്കുക. ന്യൂസിലാണ്ടിന് വേണ്ടി റോസ് ടെയിലര്‍ 67 റണ്‍സും ടോം ലാഥം 3 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. 67 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

Previous articleവിംബിൾഡനിൽ ചരിത്രമെഴുതി ഉക്രൈൻ താരം, ബ്രിട്ടീഷ് പ്രതീക്ഷകൾക്കും അന്ത്യം
Next articleഷഖീരിക്ക് പരിക്ക്, സീസൺ തുടക്കത്തിൽ ലിവർപൂളിനൊപ്പം ഉണ്ടാകില്ല