ടോസ് ഇന്ത്യയ്ക്ക് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പിലെ ഏവരും കാത്തിരുന്ന പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം മഴ ഭീഷണിയ്ക്കിടെ ആരംഭിയ്ക്കുന്നു. മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് ഇന്ത്യയെ അലട്ടുമ്പോള്‍ സ്ഥിരതിയില്ലാത്ത പ്രകടനമാണ് പാക്കിസ്ഥാന് തലവേദന സൃഷ്ടിക്കുന്നത്.

ശിഖര്‍ ധവാന് പകരം ഒരു മാറ്റമാണ് ഇന്ത്യ തങ്ങളുടെ ടീമില്‍ വരുത്തിയിരിക്കുന്നത്. വിജയ് ശങ്കര്‍ ടീമിലേക്ക് എത്തുന്നു. താരം തന്നെയാവും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎല്‍ രാഹുല്‍ ഓപ്പണറുടെ റോളിലേക്ക് എത്തും. അതേ സമയം പാക്കിസ്ഥാന്‍ നിരയില്‍ ഷദബ് ഖാനും ഇമാദ് വസീം തിരികെ ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോ‍ഹ്‍ലി, വിജയ് ശങ്കര്‍, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, ഷൊയ്ബ് മാലിക്, ഇമാദ് വസീം, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍

Previous articleസൂപ്പർ കപ്പിൽ കളിക്കാത്ത ക്ലബുകളുടെ പിഴ 37 ലക്ഷമാക്കും, പുതിയ ഐലീഗ് ക്ലബിനും പണി
Next articleതനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് പോഗബ