താന്‍ ചെയ്യേണ്ടത് ചെയ്യാനായതില്‍ സന്തോഷം

തനിക്ക് ലഭിച്ച അവസരങ്ങള്‍ ഇനിയും താന്‍ ഉപയോഗിച്ച് തന്റെ രാജ്യത്തിനും ടീമിനും വേണ്ടി തന്റെ കളി മെച്ചപ്പെടുത്തുവാന്‍ ഉപയോഗിക്കുമെന്ന് പറഞ്ഞ് അവിഷ്ക ഫെര്‍ണാണ്ടോ. ഇന്നലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സിന്‍ഹളീസ് ഭാഷയില്‍ സംസാരിച്ച താരത്തിന് വേണ്ടി പരിഭാഷ നടത്തിയത് ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയായിരുന്നു.

താന്‍ ബാറ്റ് ചെയ്യാന്‍ എത്തി, തന്നില്‍ നിന്ന് ടീം പ്രതീക്ഷിച്ചത് കൊണ്ടുവരുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അവിഷ്ക ഫെര്‍ണാണ്ടോ പറഞ്ഞു. ഈ ശതകം ടീമിന്റെ വിജയത്തിനൊപ്പം ആയി എന്നുള്ളത് തന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. വിന്‍ഡീസ് നന്നായി പന്തെറിഞ്ഞുവെന്നും തനിക്ക് ലഭിച്ച അവസരം മുതലാക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.