ഹോളണ്ടിലെ ടോപ്പ് സ്കോറർ ഇനി സെവിയ്യയിൽ

ഡച്ച് സ്ട്രൈക്കർ ലൂക്ക് ഡി യോങ്ങിനെ സ്പാനിഷ് ക്ലബായ സെവിയ്യ സ്വന്തമാക്കി. പി എസ് വിയുടെ താരമായിരുന്ന ഡി യോങ് ഇന്നലെ മെഡിക്കൽ പൂർത്തിയാക്കി പുതിയ കരാറിൽ ഒപ്പുവെച്ചു. 2023വരെ സെവിയ്യയിൽ തുടരുന്ന കരാറാണ് താരം ഒപ്പുവെച്ചത്. 29കാരനായ ഡി യോങ്ങ് കഴിഞ്ഞ സീസണിൽ ഡച്ച് ലീഗിലെ ടോപ്പ് സ്കോറർ ആയിരുന്നു.

2014 മുതൽ പി എസ് വിയിൽ ഉള്ള താരം ഹോളണ്ടിൽ ഗോളുകൾ അടിച്ചു കൂട്ടികൊണ്ടിരിക്കെ ആണ് സ്പെയിനിലേക്ക് വരുന്നത്. ഇതുവരെ പി എസ് വിക്കു വേണ്ടി 204 മത്സരങ്ങളിൽ നിന്ന് 112 ഗോളുകൾ ഡി യോങ് നേടിയിട്ടുണ്ട്. പി എസ് വിക്ക് ഒപ്പം മൂ‌ന്ന് ലീഗ് കിരീടങ്ങളും രണ്ട് ഡച്ച് കപ്പും നേടിയിട്ടുള്ള ഡി യോങ് ഹോളണ്ട് ദേശീയ ടീമിലും എത്തി.

മുമ്പ് ബൊറൂസിയ മോൻചൻഗ്ലാഡ്ബാച്, ന്യൂകാസിൽ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ഡി യോങ്ങിന്റെ വരവ് ബെൻ യെഡർ ക്ലബ് വിടുമെന്ന സൂചനകളും ശക്തമാക്കി.

Previous articleതാന്‍ ചെയ്യേണ്ടത് ചെയ്യാനായതില്‍ സന്തോഷം
Next article7-1ന് തോറ്റ ഗ്രൗണ്ടിൽ ബ്രസീൽ ഇറങ്ങുന്നു, ആരാധകർക്കേ സഹായിക്കാൻ ആകു എന്ന് കോച്ച്