ലോൺ പരമ്പരകൾക് അവസാനം, കലാസ് ചെൽസി വിട്ടു

ചെൽസി താരം തോമസ് കലാസ് ക്ലബ്ബ് വിട്ടു. ചാംപ്യൻഷിപ് ക്ലബ്ബായ ബ്രിസ്റ്റൾ സിറ്റിയിലേക്കാണ് താരം മാറുന്നത്. 9 വർഷം നീണ്ട ചെൽസി കരിയറിൽ ഏതാണ്ട് എല്ലാ വർഷവും താരം ലോണിൽ മറ്റ്‌ ക്ലബ്ബ്ൾക്ക് വേണ്ടിയാണ് കളിച്ചത്.

2010 ൽ ചെൽസിയിൽ എത്തിയ കലാസ് പിന്നീട് 7 ക്ലബ്ബ്ൾക്ക് വേണ്ടി ലോണിൽ കളിച്ചു. 2016 മുതൽ 2018 വരെ ഫുൾഹാമിൽ കളിച്ച താരം അവരെ പ്രീമിയർ ലീഗിലേക് തിരികെ എത്തിക്കുന്നതിൽ അടക്കം മികച്ച പങ്ക് വഹിച്ചു. പിന്നീട് 2018-2019 സീസണിൽ താരം ബ്രിസ്റ്റൾ സിറ്റിയിൽ എത്തി. അവിടെ അവർക്കായി മികച്ച ഫോം തുടർന്നതോടെയാണ് ലോൺ സ്ഥിരം കരാറാക്കാൻ അവർ തീരുമാനിച്ചത്. 2012 മുതൽ ചെക്ക് റിപബ്ലിക് ദേശീയ ടീം അംഗമാണ് കലാസ്.

Previous articleപൂരന്‍ നാളെയുടെ താരം, വലിയ ഇന്നിംഗ്സുകള്‍ക്കായി കാത്തിരിക്കുന്നു
Next articleതാന്‍ ചെയ്യേണ്ടത് ചെയ്യാനായതില്‍ സന്തോഷം