ആര്‍ച്ചര്‍ ലോകകപ്പിനുണ്ടാകുന്നത് ശരിയായ തീരുമാനമായിരിക്കില്ല – ക്രിസ് വോക്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിലും തന്റെ മികവ് പുലര്‍ത്തി മുന്നേറുന്ന ജോഫ്ര ആര്‍ച്ചര്‍ അടുത്ത് തന്നെ ഇംഗ്ലണ്ടിനു കളിയ്ക്കുമെങ്കിലും താരം ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടാകുമോ എന്നതില്‍ ഒരു തീര്‍പ്പ് ഇതുവരെ ഇംഗ്ലണ്ട് മാനേജ്മെന്റ് സംഘം എത്തിയിട്ടില്ല. താരത്തെ ഉള്‍പ്പെടുത്തണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങള്‍ ഏറെക്കാലമായി പുറത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് അവസരം നഷ്ടമാകുന്ന വ്യക്തിയോടുള്ള അനീതിയായിരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്.

വന്നയുടനെ ആരെങ്കിലും ലോകകപ്പ് സ്ക്വാഡിലേക്ക് എത്തുന്നത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ഡേവിഡ് വില്ലിയും നേരത്തെ അഭിപ്രായപ്പെട്ടത്. ഇപ്പോളത്തെ ഇംഗ്ലണ്ട് സ്ക്വാഡ് മൂന്ന് നാല് വര്‍ഷമെടുത്ത് കെട്ടിപ്പടുത്തൊരെണ്ണമാണ്, അതില്‍ ജോഫ്ര ആര്‍ച്ചര്‍ വരുമ്പോള്‍ ഒരു താരത്തെ ഒഴിവാക്കേണ്ടി വരികയാണെങ്കില്‍ അത് ആ താരത്തോടുള്ള നീതികേടാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ക്രിസ് വോക്സ് പറഞ്ഞു.

ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാന്‍ താരത്തിനു യോഗ്യതയായെങ്കിലും ലോകകപ്പിനു മുമ്പ് താരത്തെ പരീക്ഷിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ് വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട് നായകന്‍ മോയിന്‍ അലിയും വ്യക്തമായി ഒന്നും തന്നെ തുറന്ന് പറഞ്ഞിട്ടില്ല ജോഫ്ര ആര്‍ച്ചറുടെ കാര്യത്തില്‍.