ലോകകപ്പ് ഫൈനലിൽ തനിക്ക് പിഴവ് പറ്റിയെന്ന് സമ്മതിച്ച് ധർമസേന

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന്റെ വിധി നിർണയിച്ച ഓവർ ത്രോ വിവാദത്തിൽ തനിക്ക് തെറ്റ് പറ്റിയെന്ന് തുറന്ന് പറഞ്ഞ് അമ്പയർ കുമാര ധർമ്മസേന. മത്സരത്തിൽ മാർട്ടിൻ ഗുപ്ടിൽ എറിഞ്ഞ ത്രോ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയായിരുന്നു. തുടർന്ന് ധർമസേന ഇംഗ്ലണ്ടിന് 6 റൺസ് അനുവദിക്കുകയായിരുന്നു.

എന്നാൽ ബെൻ സ്റ്റോക്സ് ക്രീസിൽ എത്താതിരുന്നത് കൊണ്ട് ഇംഗ്ലണ്ടിന് 5 റൺസ് ആണ് അനുവദിക്കേണ്ടിയിരുന്നത്. തുടർന്ന് നിശ്ചിത 50 ഓവറിൽ മത്സരം സമനിലയിൽ കലാശിക്കുകയും തുടർന്ന് നടന്നസൂപ്പർ ഓവറിലും സമനിലയിൽ കലാശിച്ചതിനെ തുടർന്ന് കൂടുതൽ ബൗണ്ടറികൽ  നിലയിൽ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളാവുകയായിരുന്നു.

“ടെലിവിഷൻ റിപ്ലേകൾ കണ്ടതിന് ശേഷം ആളുകൾക്ക് അഭിപ്രായം പറയാൻ എളുപ്പമാണ്. താൻ ടെലിവിഷൻ റിപ്ലേകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ റൺസ് നിർണയിച്ചതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നു, അതെ സമയം ഗ്രൗണ്ടിൽ ടെലിവിഷൻ റിപ്ലേകളുടെ സഹായമില്ലാതെയാണ് തീരുമാനങ്ങൾ എടുക്കുന്നത്, ഞാൻ എടുത്ത തീരുമാനത്തിൽ ഖേദിക്കുന്നില്ല” ധർമസേന പറഞ്ഞു.