വെസ്റ്റിൻഡീസിനെതിരെ ഉജ്ജ്വല ജയം, ഇന്ത്യക്ക് പരമ്പര

0
വെസ്റ്റിൻഡീസിനെതിരെ ഉജ്ജ്വല ജയം, ഇന്ത്യക്ക് പരമ്പര

അഞ്ചാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ എ പരമ്പര 4-1ന് സ്വന്തമാക്കി.  വെസ്റ്റിൻഡീസ് പടുത്തുയർത്തിയ 237 റൺസ് എന്ന ലക്‌ഷ്യം ഇന്ത്യ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ 33 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ഋതുരാജ് ഗെയ്ക്‌വാദും ശുഭ്മാൻ ഗില്ലുമാണ് മികച്ച പ്രകടനവും പുറത്തെടുത്തത്. 99 ബന്ദിൽ ഗെയ്ക്‌വാദ് 89 റൺസ് എടുത്തപ്പോൾ ഗിൽ വെറും 40 പന്തിൽ നിന്നാണ് 69 റൺസ് എടുത്തത്.  64 പന്തിൽ നിന്ന് 61 റൺസ് എടുത്ത ശ്രേയസ് അയ്യർ പുറത്താവാതെ നിന്ന്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 47.4 ഓവറിൽ 236 റൺസിന് എല്ലാരും ഓൾ ഔട്ട് ആവുകയായിരുന്നു. അർദ്ധ സെഞ്ചുറി നേടിയ ആംബ്രിസിന്റെയും റുഥർഫോർഡിന്റെയും പ്രകടനമാണ് വെസ്റ്റിൻഡീസ് സ്കോർ 236ൽ എത്തിച്ചത്.

പരമ്പരയിൽ 218 റൺസ് എടുത്ത ശുഭ്മാൻ ഗിൽ ടോപ് സ്‌കോറർ ആയപ്പോൾ 9 വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദ് ആണ് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം.