സെമി ഉറപ്പിക്കുവാന്‍ ന്യൂസിലാണ്ട്, സാധ്യതകള്‍ നിലനിര്‍ത്തുവാന്‍ പാക്കിസ്ഥാന്‍

- Advertisement -

എഡ്ജ്ബാസ്റ്റണില്‍ മഴ കാരണം ഗ്രൗണ്ട് മത്സരയോഗ്യമല്ലാത്തതിനാല്‍ വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട് നായകന്‍  കെയിന്‍ വില്യംസണ്‍. ഓസ്ട്രേലിയയ്ക്ക് പിന്നാലെ ന്യൂസിലാണ്ടും ഇന്ന് സെമി ഉറപ്പിയ്ക്കുവാനായാണ് എത്തുന്നത്. ഇംഗ്ലണ്ട് ഇന്നലെ ഓസ്ട്രേലിയയോട് തോറ്റതോടെ തങ്ങളുടെ സെമി സാധ്യതകളിലേക്ക് കൂടുതല്‍ അടുക്കുവാനായി പാക്കിസ്ഥാനും ഇന്നത്തെ മത്സരത്തിനു എത്തുന്നത്. ഇന്നത്തെ മത്സരത്തിലെ പരാജയം എന്നാല്‍ പാക്കിസ്ഥാന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. അതേ സമയം ഇന്നത്തെ മത്സരം പരാജയപ്പെട്ടാലും സെമി സ്ഥാനം ഉറപ്പിക്കുവാന്‍ ന്യൂസിലാണ്ടിന് ഇനിയും അവസരങ്ങള്‍ ലഭ്യമാണ്.

മത്സരത്തില്‍ ടോസ് ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ന്യൂസിലാണ്ട് നിരയില്‍ മാറ്റങ്ങളില്ലാത്തപ്പോള്‍ പാക്കിസ്ഥാനും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, ജെയിംസ് നീഷം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, മാറ്റ് ഹെന്‍റി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഷദബ് ഖാന്‍, മുഹമ്മദ് അമീര്‍, വഹാബ് റിയാസ്, ഷഹീന്‍ അഫ്രീദി

Advertisement