ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയിൽ തനിക്ക് പകരക്കാരനാകും എന്ന് ഡേവിഡ് സിൽവ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി വിടുകയാണെന്ന് അറിയിച്ച സ്പാനിഷ് താരം ഡേവിഡ് സിൽവ താൻ ക്ലബ് സുരക്ഷിത കൈകളിൽ ഏൽപ്പിച്ചാണ് മടങ്ങുന്നത് എന്ന് പറഞ്ഞു. 2020ൽ കരാർ അവസാനിക്കുന്ന ഡേവിഡ് സിൽവ ഇനി സിറ്റിയിൽ കരാർ പുതുക്കില്ല. ഈ സീസൺ സിറ്റിയിൽ സിൽവയുടെ അവസാനത്തെ സീസൺ ആയിരിക്കും. വിൻസന്റ് കമ്പനിയും താനും ഒക്കെ പോയാലും സിറ്റി വിഷമിക്കില്ല എന്ന് സിൽവ പറഞ്ഞു.

പുതിയ തലമുറയിലും സിറ്റി മികച്ച താരങ്ങളെ വാർത്തെടുക്കും. സ്റ്റെർലിംഗ്, സാനേ, ബെർണാഡോ സിൽവ തുടങ്ങിയ നല്ല കളിക്കാർ ഉണ്ട് സിറ്റിയെ മുന്നോട്ട് നയിക്കാൻ സിൽവ പറഞ്ഞു. യുവ ഇംഗ്ലീഷ് താരം ഫിൽ ഫോഡൻ തനിക്ക് സിറ്റിയിൽ പകരക്കാരനാകുമെന്നും സിൽവ പറഞ്ഞു. ഫോഡൻ ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്ന പണി ഏറ്റെടുക്കും. ഫോഡൻ വലിയ താരമായി വളരുമെന്നും സിൽവ പറഞ്ഞു. താൻ പണ്ട് എങ്ങനെ ആയിരുന്നോ അങ്ങനെയാണ് ഫോഡൻ ഇപ്പോൾ ഉള്ളത് എന്നും സിൽവ പറഞ്ഞു.

Advertisement