കരിയറിലെ ഏറ്റവും മികച്ച പ്രകടനം, മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി നുവാന്‍ പ്രദീപ്

കരിയറിലെ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ശ്രീലങ്കയെ ഈ ലോകകപ്പിലെ ആദ്യ ജയത്തിലേക്ക് എത്തിച്ച് നുവാന്‍ പ്രദീപ്. അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശ്രീലങ്കയ്ക്ക് 36.5 ഓവറില്‍ 201 റണ്‍സ് മാത്രമേ നേടാനായുള്ളു. അതേ സമയം മഴ മൂലം ഓവറുകള്‍ വെട്ടിക്കുറച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം 187 റണ്‍സായി 41 ഓവറില്‍ നിന്ന്.

തന്റെ 9 ഓവറില്‍ നിന്ന് ഒരു മെയ്ഡന്‍ ഓവര്‍ അടക്കം 31 റണ്‍സ് വിട്ട് നല്‍കിയാണ് 4 നിര്‍ണ്ണായക അഫ്ഗാന്‍ വിക്കറ്റ് താരം നേടിയത്. ഇതില്‍ 25 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ഹസ്രത്തുള്ള സാസായിയുടെ നിര്‍ണ്ണായക വിക്കറ്റും ഉള്‍പ്പെടുന്നു. പൊരുതി നിന്ന ഗുല്‍ബാദിന്‍ നൈബിനെ(23) പുറത്താക്കിയതും പ്രദീപ് തന്നെയായിരുന്നു. ഹസ്മത്തുള്ള ഷഹീദിയും റഷീദ് ഖാനുമായിരുന്നു പ്രദീപിന്റെ മറ്റു വിക്കറ്റുകള്‍.