ഇന്ത്യയെ തോൽപിച്ചത് 45 മിനുട്ട് നേരത്തെ അശ്രദ്ധ- കോഹ്ലി

ഇന്ത്യയെ ലോകകപ്പ് സെമിയിൽ തോൽപിച്ചത് 45 മിനുട്ട് നേരത്തെ മോശം ക്രിക്കറ്റ് ആണെന്ന്‌ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലോകകപ്പ് സെമി ഫൈനൽ തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്ലി. കോഹ്ലി അടക്കമുള്ള ഇന്ത്യൻ ടോപ്പ് ഓർഡറിന്റെ വീഴ്ചയെ സൂചിപ്പിച്ചാണ് കോഹ്ലിയുടെ ഈ വിലയിരുത്തൽ.

‘മത്സരം 45 മിനുട്ടിൽ മാറി മറിഞ്ഞു, മികച്ച രീതിയിൽ പന്തെറിഞ്ഞ കിവീസ് ഞങ്ങളെ പിഴവുകൾ വരുത്താൻ നിർബന്ധിതരാക്കി. ഞങ്ങളുടെ ശ്രമം മികച്ചതായിരുന്നെങ്കിലും ആ 45 മിനിറ്റുകൾ കളി സ്വന്തമാക്കാൻ പോന്നതായിരുന്നു’ എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചത്. കിവീസ് ബൗളിംഗ് നിരക്ക് മുൻപിൽ തകർന്ന ഇന്ത്യയെ മധ്യനിരയിൽ മികച്ച കൂട്ട് കെട്ട് പടുത്തുയർത്തിയ ധോണി-ജഡേജ സഖ്യമാണ് നാണം കെട്ട തോൽവിയിൽ നിന്ന് രക്ഷിച്ചത്.

ന്യൂസിലാന്റിന്റെ വളരെ മികച്ച കളിയാണ് പുറത്തെടുത്തത്, ഇന്ത്യയുടെ ഷോട്ട് സെലക്ഷനിലെ അപാകതകളും കോഹ്ലി ചൂണ്ടിക്കാട്ടി. ധോണി- ജഡേജ സഖ്യത്തിന്റെ ശ്രമത്തെ അഭിനന്ദിക്കാനും ഇന്ത്യൻ ക്യാപ്റ്റൻ മറന്നില്ല.

Previous articleസെമിയിൽ ദ്യോക്കോവിച്ചിന്റെ എതിരാളി സ്പാനിഷ് താരം
Next articleവിംബിൾഡനിലെ 100 ജയം കുറിച്ച് ഫെഡറർ വീണ്ടുമൊരു വിംബിൾഡൺ സെമിഫൈനലിൽ