എവേ മത്സരങ്ങൾക്ക് പുതിയ ജേഴ്സിയുമായി കോഹ്‌ലിയും സംഘവും

Photo: The Quint

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിലെ എവേ മത്സരങ്ങൾക്ക് ഇന്ത്യൻ ടീമിന് പുതിയ ജേഴ്‌സി. ഇപ്പോൾ നിലവിൽ ഇന്ത്യ ലോകകപ്പിന് അണിയുന്ന നീല ജേഴ്സിയിൽ നിന്ന് വിപിന്നമായി ഓറഞ്ച് നിറത്തിന് പ്രാധാന്യം ഉള്ള ജേഴ്സിയാവും ഇന്ത്യ അണിയുക. എന്നാൽ ബി.സി.സി.ഐ ജേഴ്സി ഇതുവരെ പ്രകാശനം ചെയ്തിട്ടില്ല. മുൻ ഭാഗത്ത് ഇരുണ്ട നീലയും പിറകിലും സ്ലീവ്‌സിലും ഓറഞ്ച് നിറത്തിനു പ്രാധാന്യം കൂടിയ ജേഴ്സിയിയാണ് എവേ ജേഴ്സിയായി ഇന്ത്യ ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനുമെതിരെയുള്ള മത്സരകൾക്കാവും ഇന്ത്യ ഓറഞ്ച് നിറത്തോടെ കൂടിയ പുതിയ ജേഴ്സി ഉപയോഗിക്കുക. നിലവിൽ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ജേഴ്സിയോട് സാമ്യമുള്ള നീല കളറുള്ള ജേഴ്സിയാണ് അണിയുന്നത്. ഇന്ത്യയെ കൂടാതെ ലോകകപ്പിൽ പങ്കെടുക്കുന്ന ശ്രീലങ്ക, പാകിസ്ഥാൻ, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും ലോകകപ്പിൽ എവേ ജേഴ്സി അണിയുമെന്നാണ് കരുതപ്പെടുന്നത്.