വനിത ടി20 ലോകകപ്പ് 2023ല്‍ മാത്രമേ നടത്തുകയുള്ളു

Photo: Getty Images
- Advertisement -

വനിത ടി20 ലോകകപ്പിന്റെ അടുത്ത പതിപ്പ് 2023 ഫെബ്രുവരിയിലേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് ഐസിസി. മൂന്ന് മാസം നീട്ടിയ ടൂര്‍ണ്ണമെന്റ് ദക്ഷിണാഫ്രിക്കയിലാവും നടത്തുക. 2022 ല്‍ രണ്ട് പ്രധാന ഐസിസി വനിത ഇവന്റുകള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ഐസിസി അറിയിക്കുകയായിരുന്നു. 50 ഓവര്‍ ലോകകപ്പും കോമണ്‍വെല്‍ത്ത് ഗെയിംസുമാണ് ഇവ.

നവംബര്‍ 2022ല്‍ ആണ് നേരത്തെ നിശ്ചയിച്ച പ്രകാരം ടൂര്‍ണ്ണമെന്റ് നടക്കേണ്ടിയിരുന്നതെങ്കിലും കൊറോണ കാരണം വന്ന ഷെഡ്യൂളിലെ മാറ്റങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍. 2021 ആദ്യത്തില്‍ നടക്കേണ്ടിയിരുന്ന വനിത ഏകദിന ലോകകപ്പ് ഒരു വര്‍ഷം മാറ്റി വെച്ചതോടെയാണ് ഈ മാറ്റത്തിന് ഐസിസി മുതിരേണ്ടി വന്നത്. ഏകദിന ലോകകപ്പ് ന്യൂസിലാണ്ടിലാണ് നടക്കാനിരിക്കുന്നത്.

Advertisement