ആരാധകര്‍ക്കായി സംഗീത ആല്‍ബം പുറത്തിറക്കുന്ന ആദ്യ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

Img 20201119 204311
- Advertisement -

കൊച്ചി, നവംബര്‍ 19, 2020: ക്ലബ്ബിന്റെ യെല്ലോ ഹാര്‍ട്ട് സംരംഭത്തിന്റെ ഭാഗമായി, കേരളത്തിലുടനീളമുള്ള കമ്മ്യൂണിറ്റികളെ ഫുട്‌ബോളിലൂടെ യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്നും യെല്ലോ മ്യൂസിക് ആല്‍ബം പുറത്തിറക്കിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അഭിമാനത്തോടെ പ്രഖ്യാപിച്ചു. ആറ് മ്യൂസിക് ട്രാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ആല്‍ബം വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ സ്റ്റേഡിയം മിസ് ചെയ്യുന്ന
ലോകമെമ്പാടുമുള്ള ക്ലബിന്റെ അത്യാവേശം നിറഞ്ഞ ആരാധകര്‍ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ആരാധകര്‍, കേരളത്തിന്റെ സംസ്‌കാരം, ക്ലബ് എന്നിവയില്‍ ശക്തമായി വേരൂന്നിയ ആല്‍ബത്തിന്റെ ട്രാക്കുകള്‍, കേരളത്തില്‍ നിന്ന് തന്നെയുള്ള പ്രശസ്ത സംഗീതജ്ഞരുടെ സംഭാവനയാണ്.
പ്രാദേശിക വിഷ്വലിസ്റ്റ് സജു മോഹനന്‍ ആണ് ആല്‍ബം കവര്‍ ആര്‍ട്ട് രൂപകല്‍പ്പന ചെയ്‌തെന്നതും ശ്രദ്ധേയമാണ്.

ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍ ഈ ആല്‍ബത്തിന്റെ ഭാഗമാകാനുള്ള അവസരം ഞാന്‍ എപ്പോഴും ഓര്‍ത്തുവെയ്ക്കുന്ന ഒന്നായിരിക്കുമെന്ന് ക്ലബ്ബിന്റെ ആറ് ആവേശ ഗാനങ്ങളിലൊന്നായ തീക്കളി എന്ന ഗാനം ആലപിക്കുകയും സംഗീതം നല്‍കുകയും ചെയ്ത ജോബ് കുര്യന്‍ പറഞ്ഞു. ഞങ്ങള്‍ ആദ്യമായിട്ടാണ് ഇതുപോലുള്ളൊരു പ്രൊജക്ടിനായി പ്രവര്‍ത്തിക്കുന്നതെന്നും, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ എത്രമാത്രം ആവേശഭരിതരാണെന്ന് കണക്കിലെടുക്കുമ്പോള്‍, ആ ഊര്‍ജ്ജം ഞങ്ങളുടെ സംഗീതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ ആവേശകരമായിരുന്നുവെന്നും ആല്‍ബത്തിലെ ഒരു ഗാനമൊരുക്കിയ അഗം പറഞ്ഞു.

ഓരോ ആരാധകനും അവരുടെ വീടിന്റെ സുരക്ഷയില്‍ നിന്ന് ടീമിനെ പിന്തുണയ്ക്കുമ്പോള്‍, സ്‌റ്റേഡിയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലാണ് എന്നും യെല്ലോ മ്യൂസിക് ആല്‍ബം ആശയവത്ക്കരിക്കുകയും സംയോജിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ ഭാഗമായി
കളിക്കളത്തിന്റെ ശബ്ദങ്ങളാണ് ഞങ്ങള്‍ ഉപയോഗിച്ചതെന്നും അതിനാല്‍ ആരാധകര്‍ക്ക് ഒരിക്കലും സ്‌റ്റേഡിയം അന്തരീക്ഷം നഷ്ടമാകില്ലെന്നും
ആല്‍ബത്തിനായി ശക്തി എന്ന ഗാനം ക്രമപ്പെടുത്തിയ സജു ശ്രീനിവാസ് പറഞ്ഞു.

ക്ലബ്ബിന്റെ പ്രധാന തത്വങ്ങളില്‍ യഥാര്‍ഥമായി നിന്ന്, എല്ലായ്‌പ്പോഴും ടീമിനെ പിന്തുണയ്ക്കുന്ന ആരാധകരുടെ വികാരങ്ങളെ സംഗീത ട്രാക്ക് പ്രതിനിധീകരിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നുവെന്ന് വാ വരികാ വാ എന്ന ഗാനമൊരുക്കിയ നിഖില്‍ തോമസ് പറഞ്ഞു. ഞാന്‍ ആരാധിക്കുന്ന ടീമിനായി ഒരു ഗാനമൊരുക്കുക എന്ന ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇതെന്ന് പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് ബീറ്റ്‌സിന്റെ ഭാഗമായി പ്രശസ്ത വൈക്കിങ് ക്ലാപ്പുകള്‍ ചെയ്ത ക്ലബ്ബിന്റെ ആരാധകന്‍ കൂടിയായ നിരഞ്ജ് സുരേഷ് പറഞ്ഞു.

ഈ ആല്‍ബം അവതരണത്തോട ആരാധകര്‍ക്കായി ഒരു സംഗീത ആല്‍ബം അവതരിപ്പിക്കുന്ന ആദ്യ ഐഎസ്എല്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാറി.

ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ എല്ലാ വശങ്ങളെയും പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും, എല്ലാതലത്തിലും ആരാധകരെ വിലമതിക്കാനും ക്ലബ് സ്വീകരിച്ച നടപടിയാണ് യെല്ലോ ഹാര്‍ട്ട് ഇനിഷ്യേറ്റീവ് എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഈ വിപുലമായ യജ്ഞത്തിന്റെ ഭാഗമാണ് #YennumYellow സംഗീത ആല്‍ബം. ഫുട്‌ബോള്‍ സമൂഹത്തില്‍ വരുത്തുന്ന ഐക്യത്തെ അംഗീകരിച്ച് കേരളത്തിന്റെ പ്രസരിപ്പിനെയും നമ്മുടെ ആരാധകരുടെ അഭിനിവേശത്തെയും അത്രമേല്‍ ആഘോഷിക്കുന്നതാണ് ആല്‍ബത്തിലെ ഗാനങ്ങള്‍. ഫുട്‌ബോളിലൂടെ, ഒരു ഏകീകൃത ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിലൂടെ എല്ലാ തടസങ്ങളെയും മറികടക്കാന്‍ നമുക്ക് കഴിയുമെന്ന സ്ഥിരമായ ഓര്‍മപ്പെടുത്തലാണ് ആല്‍ബം. ഈ സീസണില്‍ വീട്ടിലിരുന്ന് ഞങ്ങളെ പിന്തുണക്കുന്ന ആരാധകര്‍ ഈ ആല്‍ബം നന്നായി ആസ്വദിക്കുകയും ആല്‍ബത്തിലൂടെ സ്‌റ്റേഡിയത്തിന്റെ ഊര്‍ജം അനുഭവിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഏറ്റവും പ്രധാനമായി, നിങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന അത്രയും തന്നെ യെല്ലോ ഹാര്‍ട്ട് ഇനിഷ്യേറ്റീവ് വഴി, ഞങ്ങളുടെ പിന്തുണയും തുല്യമായി നിങ്ങള്‍ക്കുണ്ടാവുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്ന് ഓരോ ആരാധകനും അറിയണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. #YennumYellow. നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന സീസണിലേക്ക് ആരാധകരെ ആകര്‍ഷിക്കുമെന്ന് ഉറപ്പുള്ള ആറ് ആവേശം നിറഞ്ഞ ഗാനങ്ങളാണ് ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോരമ മ്യൂസികുമായി സഹകരിച്ച് വിതരണം ചെയ്യുന്ന പാട്ടുകള്‍ ഇപ്പോള്‍ ചുവടെയുള്ള പ്ലാറ്റ്‌ഫോമുകളിലും കേള്‍ക്കാം.

Gaana – https://bit.ly/2IRbXZ6

JioSaavn – https://bit.ly/2Hg5K8t

Hungama – https://bit.ly/3fpa0zn

Tidal – https://bit.ly/38X9SFV

Spotify – https://spoti.fi/2Hgnl09

Advertisement