ചാമ്പ്യൻസ് ലീഗിൽ റയലിന് തിരിച്ചടി, ഇന്ററിനെതിരെ റാമോസ് കളിക്കില്ല

Images (1)
Credit: Twitter
- Advertisement -

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റൻ സെർജിയോ റാമോസ് ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കില്ല. ജർമ്മനിക്കെതിരായ നേഷൻസ് ലീഗ് മത്സരത്തിനിടയിലാണ് റാമോസിന് പരിക്കേറ്റത്. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് സ്പെയിൻ ജർമ്മനിയെ പരാജയപ്പെടുത്തിയത്‌. ഹാംസ്ട്രിങ്ങിന് പരിക്കേറ്റ റാമോസ് മൂന്നോളം ആഴ്ച്ചയോളം പുറത്തിരിക്കേണ്ടി വരും.

സാൻ സൈറോയിൽ വെച്ചാണ് റയൽ ഇന്ററിനെ നേരിടേണ്ടത്. ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പിൽ ബൊറുസിയ മോഷൻഗ്ലാഡ്ബാക്ക് അഞ്ച് പോയന്റുമായി ഒന്നാമതും ശക്തറും റയൽ മാഡ്രിഡും 4 പോയന്റൂമായി രണ്ടാമതുമാണുള്ളത്. റയലിനോട് 3-2ന് പരാജയപ്പെട്ട ഇന്ററിന് രണ്ട് പോയന്റ് മാത്രമാണുള്ളത്.

Advertisement