ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ പരിക്ക്, പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

- Advertisement -

ഇംഗ്ലണ്ടിനെതിരെയാ ലോകകപ്പ് മത്സരത്തിലെ തോല്‍വിയ്ക്ക് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടിയായി ബ്സ്മ മാറൂഫ് പരിക്ക്. പാക് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ബിസ്മയുടെ വലത് തള്ളവിരലിലെ പൊട്ടലാണ് വില്ലനായി എത്തിയിരിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാനെ ഇനി നയിക്കുക ജവേരിയ ഖാന്‍ ആണ്.

മാറൂഫ് പകരം നാഹിദ ഖാനെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ ഇവന്റ് ടെക്നിക്കല്‍ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന് വിന്‍ഡീസിനെതിരെ വിജയം നേടാനായപ്പോള്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തോല്‍വിയായിരുന്നു ഫലം. മാര്‍ച്ച് 1ന് ദക്ഷിണാഫ്രിക്കയും മാര്‍ച്ച് 3ന് തായ്‍ലാന്‍ഡുമാണ് പാക്കിസ്ഥാന്റെ ഇനിയുള്ള എതിരാളികള്‍.

Advertisement