തകർന്നടിഞ്ഞ് ന്യൂസിലാണ്ട്, കൂറ്റൻ ജയം നേടി ഓസ്ട്രേലിയ

Newzealandwomen

ഓസ്ട്രേലിയയുടെ സ്കോറായ 269/8 ചേസ് ചെയ്തിറങ്ങിയ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടീം 30.2 ഓവറിൽ 128 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തിൽ 141 റൺസിന്റെ ആധികാരിക വിജയം ഓസ്ട്രേലിയ നേടി.

Australiawomen2

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എൽസെ പെറി(68), താഹ്‍ലിയ മഗ്രാത്ത്(57) എന്നിവരുടെ ഇന്നിംഗ്സുകളുടെയും 18 പന്തിൽ പുറത്താകാതെ 48 റൺസ് നേടിയ ആഷ്‍ലൈ ഗാര്‍ഡ്നറുടെയും വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിലാണ് 269 റൺസിലേക്ക് എത്തിയത്. ബെത്ത് മൂണി(30), റേച്ചൽ ഹെയ്ൻസ്(30) എന്നിവരും റൺസ് കണ്ടെത്തി. ലിയ തഹുഹു ന്യൂസിലാണ്ടിനായി 3 വിക്കറ്റ് നേടി.

Australiawomen

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ഒന്നാം വിക്കറ്റിൽ 22 റൺസ് നേടിയെങ്കിലും പിന്നെ ബാറ്റിംഗ് താരങ്ങളുടെ ഘോഷയാത്രയാണ് കണ്ടത്. 44 റൺസ് നേടിയ ആമി സാത്തെര്‍ത്ത്‍വൈറ്റ് ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. ലിയ തഹുഹു 23 റൺസ് നേടി. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗൺ മൂന്നും അമാന്‍ഡ വെല്ലിംഗ്ടൺ, ആഷ്‍ലൈ ഗാര്‍ഡ്ന‍ർ എന്നിവ‍ർ രണ്ട് വീതം വിക്കറ്റും നേടി.