രണ്ടാം ടി20യിലും വിന്‍ഡീസിന് വിജയം, കടന്ന് കൂടിയത് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം

Windies

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിൽ വിജയം കരസ്ഥമാക്കി വിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തിൽ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 7 റൺസിന്റെ വിജയം ആണ് വിന്‍ഡീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വനിതകള്‍ 125/6 എന്ന സ്കോര്‍ 20 ഓവറിൽ നേടി. 18 ഓവറിൽ 103/6 എന്ന നിലയിൽ നില്‍ക്കവെ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ ഏഴ് റൺസ് വിജയം സ്വന്തമാക്കുവാന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

കൈസിയ നൈറ്റ്(30*), ചെഡീന്‍ നേഷന്‍(28), ഡിയാന്‍ഡ്ര ഡോട്ടിന്‍(17), കൈഷോണ നൈറ്റ്(15) എന്നിവര്‍ വിന്‍ഡീസ് നിരയിൽ റൺസ് കണ്ടെത്തിയപ്പോള്‍ അനം അമിന്‍, ഫാത്തിമ സന എന്നിവര്‍ പാക്കിസ്ഥാന്‍ നിരയിൽ രണ്ട് വീതം വിക്കറ്റ് നേടി.

പാക്കിസ്ഥാന് വേണ്ടി ആലിയ റിയാസ്(17*), ഫാത്തിമ സന(8*) എന്നിവര്‍ ക്രീസിൽ നില്‍ക്കുമ്പോള്‍ ആണ് മഴ കളി തടസ്സപ്പെടുത്തിയത്. 29 റൺസ് നേടിയ നിദ ദാര്‍ ആണ് ടീമിന്റെ ടോപ് സ്കോരര്‍. ഇറം ജാവേദ് 15 റൺസ് നേടി.

Previous articleകാര്‍ലോസ് ബ്രാത്‍വൈറ്റ് കോവിഡ് പോസിറ്റീവ്
Next articleഗില്ലിന്റെ പരിക്ക്, ടീം ഇന്ത്യ പൃഥ്വിയെ ഇംഗ്ലണ്ടിലെത്തിക്കുവാന്‍ നീക്കം തുടങ്ങി