ഗില്ലിന്റെ പരിക്ക്, ടീം ഇന്ത്യ പൃഥ്വിയെ ഇംഗ്ലണ്ടിലെത്തിക്കുവാന്‍ നീക്കം തുടങ്ങി

Prithvi Shaw India Test

ഓപ്പണിംഗ് താരം ശുഭ്മന്‍ ഗില്‍ പരിക്കിന്റെ പിടിയിലായതോടെ പകരം ഓപ്പണറായി പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാനുള്ള നീക്കവുമായി ടീം ഇന്ത്യ. അധികൃതരോട് ഇത് സംബന്ധിച്ച ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. മയാംഗ് അഗര്‍വാളും കെഎൽ രാഹുലും ടീമിൽ ഓപ്പണിംഗ് ദൗത്യം ചെയ്യുവാന്‍ ശേഷിയുള്ളവരാണെങ്കിലും രാഹുലിനെ മധ്യ നിരയിൽ ഉപയോഗപ്പെടുത്തുവാനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന് കൂടുതൽ താല്പര്യം എന്നാണ് അറിയുന്നത്.

നിലവിൽ ഇന്ത്യയുടെ ശ്രീലങ്കന്‍ ടൂറിനുള്ള സംഘത്തോടൊപ്പം ശ്രീലങ്കയിലാണ് പൃഥ്വി ഷാ. എന്നാൽ താരം പരിമിത ഓവര്‍ പരമ്പര കഴിഞ്ഞ് ലങ്കയിലെയും ഇംഗ്ലണ്ടിലെയും ക്വാറന്റീന്‍ കഴിഞ്ഞ് എത്തിയാലും ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കാനുണ്ടായേക്കില്ലെന്നാണ് അറിയുന്നത്. അല്ലാത്ത പക്ഷം താരത്തെ ശ്രീലങ്കന്‍ ടൂറിൽ നിന്ന് റിലീസ് ചെയ്ത് ഇപ്പോള്‍ തന്നെ ഇംഗ്ലണ്ടിലേക്ക് യാത്രയയ്ക്കുവാന്‍ ടീം മാനേജ്മെന്റ് തയ്യാറാകണം.

Previous articleരണ്ടാം ടി20യിലും വിന്‍ഡീസിന് വിജയം, കടന്ന് കൂടിയത് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം
Next articleമത്സരത്തിനിടെ കുഴഞ്ഞ് വീണ് രണ്ട് വനിത ക്രിക്കറ്റര്‍മാര്‍