വിന്‍ഡീസ് വനിത ടീമിന്റെ കോച്ചായി ഇതിഹാസ താരം കോര്‍ട്നി വാല്‍ഷ്

- Advertisement -

വിന്‍ഡീസ് വനിത ടീമിന്റെ മുഖ്യ കോച്ചായി വിന്‍ഡീസ് ഇതിഹാസ താരം കോര്‍ട്നി വാല്‍ഷ്. 2022 വരെയാണ് താരത്തിന്റെ പുതിയ ദൗത്യം. മുമ്പ് കുറച്ച് കാലം വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫായി പ്രവര്‍ത്തിച്ചിട്ടുള്ള വാല്‍ഷ് ബംഗ്ലാദേശ് പുരുഷ ടീമിന്റെ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ വികസനത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി ഏതെങ്കിലും തരത്തില്‍ ഉള്‍പ്പെടണമെന്നത് തന്റെ അതിയായ ആഗ്രഹം ആയിരുന്നുവെന്നും തനിക്കുള്ള പരിചയ സമ്പത്ത് ഉപയോഗിച്ച് ടീമില്‍ മാറ്റം വരുത്താനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വാല്‍ഷ് വ്യക്തമാക്കി.

താന്‍ വനിത ടീമിനൊപ്പം കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്രവര്‍ച്ചിട്ടിട്ടുണ്ടെന്നും അത് കൂടാതെ ഇന്ത്യ കരീബിയന്‍ പര്യടനത്തിനെത്തിയപ്പോളും താന്‍ ടീമിനൊപ്പമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ എന്താണ് വേണ്ടതെന്ന വ്യക്തമായ ബോധം തനിക്കുണ്ടെന്നും വാല്‍ഷ് സൂചിപ്പിച്ചു.

Advertisement