“മെസ്സി ലോകത്തെ ഏറ്റവും മികച്ച താരം, മെസ്സിക്ക് വേണ്ടി എന്തും ചെയ്യും” – ഡെസ്റ്റ്

20201002 121450
- Advertisement -

ബാഴ്സലോണയിൽ പുതിയതായി എത്തിയ അമേരിക്കൻ താരം ഡെസ്റ്റ് മെസ്സിയാണ് ഈ ലോകത്തെ ഏറ്റവും മികച്ച താരം എന്ന് അഭിപ്രായപ്പെട്ടു. ബാഴ്സലോണയിൽ മെസ്സി ഉണ്ട് എന്നത് ഈ ക്ലബിലേക്ക് വരുന്നതിന്റെ സന്തോഷം കൂട്ടുന്നു എന്ന് 19കാരനായ ഡെസ്റ്റ് പറയുന്നത്. ഈ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ആണ് മെസ്സി എന്ന് ഡെസ്റ്റ് പറഞ്ഞു. മെസ്സിക്ക് ഒപ്പം കളിക്കുന്നത് സ്വപ്ന തുല്യമായിരിക്കും എന്നും ഡെസ്റ്റ് പറയുന്നു.

മെസ്സിക്ക് ഒപ്പം കളിക്കാൻ വേണ്ടി തന്റെ പരമാവധി താൻ നൽകും. മെസ്സിക്ക് വേണ്ടി തന്റെ അവസാന ശ്വാസം വരെ നൽകും എന്നും ഡെസ്റ്റ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഡെസ്റ്റ് അയാക്സിൽ നിന്ന് ബാഴ്സലോണയിൽ എത്തിയത്. അടുത്ത മത്സരം മുതൽ ഡെസ്റ്റ് ആദ്യ ഇലവനിൽ തന്നെ ബാഴ്സലോണയുടെ റൈറ്റ് ബാക്കായി ഉണ്ടായേക്കും.

Advertisement