ആശ്വാസ ജയം നേടി വെസ്റ്റിന്‍ഡീസ്

ന്യൂസിലാണ്ട് വനിതകള്‍ക്കെതിരെ ആശ്വാസ വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 168 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 43.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍ഡീസ് വിജയം കരസ്ഥമാക്കുകയായിരുന്നു.

53 റൺസ് നേടിയ ലോറന്‍ ഡൗൺ ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. അമേലിയ കെര്‍ 30 റൺസ് നേടി. വെസ്റ്റിന്‍ഡീസിനായി ഹെയ്‍ലി മാത്യൂസ് 40 റൺസും സ്റ്റഫാനി ടെയിലര്‍ 51 റൺസും നേടി. 27 റൺസുമായി പുറത്താകാതെ നിന്ന ആലിയ അല്ലെയ്ന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.