ഇന്ത്യയ്ക്കെതിരെ ആന്റിഗ്വയില്‍ നവംബര്‍ 1ന് ആരംഭിയ്ക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളിംഗ് താരമായ ഷാമന്ഷാ ഹെക്ടറിനെയും ബാര്ബോഡിയ ഓള്‍റൗണ്ടര്‍ ആലിയ അല്ലെയിനിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമിന്റെ ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലറാണ്. 14 അംഗ സംഘത്തെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്.
തങ്ങള്‍ പരിചയ സമ്പത്തിനും യുവത്വത്തിനും തുല്യമായ പ്രാധാന്യം നല്‍കിയുള്ള ടീം പ്രഖ്യാപനമാണ് നടത്തിയതെന്ന് വിന്‍ഡീസ് വനിത സെലക്ടര്‍ മുഖ്യ സെലക്ടറായ ആന്‍ ബ്രൗണ്‍-ജോണ്‍ വ്യക്തമാക്കി.
ആദ്യ രണ്ട് ഏകദിനത്തിനുള്ള ടീം: Stafanie Taylor (c), Anisa Mohammed, Aaliyah Alleyne, Afy Fletcher, Britney Cooper, Chedean Nation, Chinelle Henry, Stacy-Ann King, Kyshona Knight, Natasha McLean, Shabika Gajnabi, Shawnisha Hector, Shemaine Campbelle, Sheneta Grimmond