വിന്‍ഡീസ് നേടിയത് 115 റൺസ് മാത്രം, ഒരു റൺസ് വിജയവുമായി ന്യൂസിലാണ്ടിനെ വീഴ്ത്തി

ആവേശകരമായ ടി20 മത്സത്തിൽ ന്യൂസിലാണ്ടിനെതിരെ 1 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് 115 റൺസ് മാത്രമേ നേടാനായുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് മാത്രം നേടിയപ്പോള്‍ വിജയം വിന്‍ഡീസിനൊപ്പമായി.

അവസാന ഓവറിൽ 20 റൺസായിരുന്നു ന്യൂസിലാണ്ട് നേടേണ്ടത്. രണ്ട് ഫോറും ഒരു സിക്സും നേടി ഹന്ന റോവ് പൊരുതി നോക്കിയെങ്കിലും അവസാന പന്തിൽ എട്ട് റൺസ് വേണ്ടപ്പോള്‍ സിക്സ് താരം നേടി. ഹന്ന 27 റൺസുമായി പുറത്താകാതെ നിന്നു. സോഫി ഡിവൈന്‍ ആണ് ന്യൂസിലാണ്ടിന്റെ മറ്റൊരു പ്രധാന സ്കോറര്‍. വിജയികള്‍ക്കായി ചീനെല്ലേ ഹെന്‍റി മൂന്ന് വിക്കറ്റ് നേടി.

49 റൺസ് നേടിയ ആലിയ അലൈന്‍ ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. അമേലിയ കെര്‍ ന്യൂസിലാണ്ടിനായി മൂന്ന് വിക്കറ്റ് നേടി.