ബ്യൂമോണ്ടിന്റെ മികവിൽ കൂറ്റന്‍ സ്കോറും വിജയവും നേടി ഇംഗ്ലണ്ട്

ഓപ്പണിംഗ് താരം താമി ബ്യൂമോണ്ടിന്റെ മിന്നും ശതകത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് വനിതകള്‍ക്ക് കൂറ്റന്‍ സ്കോറും വിജയവും. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 371/7 എന്ന സ്കോര്‍ മൂന്നാം ഏകദിനത്തിൽ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 262 റൺസ് മാത്രമേ 45.4 ഓവറിൽ നേടാനായുള്ളു. 109 റൺസിന്റെ വിജയം ആണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്.

ബ്യൂമോണ്ട് 119 റൺസ് നേടിയപ്പോള്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയ എമ്മ ലാംബ്(65), സോഫിയ ഡങ്ക്ലി(51), ഹീത്തര്‍ നൈറ്റ്(63) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഡാനിയേല്‍ വയട്ട് 14 പന്തിൽ 33 റൺസും നേടി.

ച്ലോ ട്രയൺ 70 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ലോറ വോള്‍വാര്‍ഡട് 56 റൺസും മാരിസാന്നേ കാപ്പ് 62 റൺസും നേടിയെങ്കിലും ബ്യൂമോണ്ടിന്റെ ഇന്നിംഗ്സ് പോലെ വലിയ ഇന്നിംഗ്സ് പുറത്തെടുക്കുവാന്‍ ആര്‍ക്കും സാധിക്കാതെ പോയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വീതം വിക്കറ്റുമായി എമ്മ ലാംബ്, ആലിസ് ഡേവിഡ്സൺ റിച്ചാര്‍ഡ്സ്, ചാര്‍ലട്ട് ഡീന്‍ എന്നിവര്‍ ബൗളിംഗിൽ തിളങ്ങി.