വിന്‍ഡീസിന് കനത്ത തിരിച്ചടി, സ്റ്റെഫാനി ടെയിലര്‍ പരിക്കേറ്റ് പുറത്ത്

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായി വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലര്‍. ഇന്ന് നടക്കേണ്ട രണ്ടാം മത്സരത്തില്‍ താരം പങ്കെടുക്കില്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മീഡിയ റിലീസിലൂടെ അറിയിച്ചു. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് ഇന്നലത്തെ ആദ്യ ടി20 മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. ടെയിലറുടെ അഭാവത്തില്‍ അനീസ മുഹമ്മദ് ആണ് ആദ്യ ടി20യില്‍ ടീമിനെ നയിച്ചത്.

ടെയിലറുടെ പകരക്കാരിയായി ഗയാനയുടെ ഓള്‍റൗണ്ടര്‍ ചെറി-ആന്‍ ഫ്രേസറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റെഫാനിയ്ക്ക് രണ്ട് ആഴ്ച വിശ്രമമാണ് മെഡിക്കല്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

Previous articleവില്ലയോട് പക വീട്ടി വോൾവ്സ്, ലീഗിൽ മികച്ച ജയം
Next articleസന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ജനുവരിയിൽ, കേരളം ഗ്രൂപ്പ് എയിൽ