വില്ലയോട് പക വീട്ടി വോൾവ്സ്, ലീഗിൽ മികച്ച ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിന് മികച്ച ജയം. സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ ആസ്റ്റൺ വില്ലയെ മറികടന്നത്. ജയത്തോടെ 16 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്താൻ വോൾവ്സിനായി. 11 പോയിന്റുള്ള വില്ല 17 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ വോൾവ്സിന് 41 ആം മിനുട്ടിലാണ് ആദ്യ ലീഡ് നേടാനായത്. ബോക്സിന് പുറത്ത് നിന്നുള്ള ഗോളുകൾക്ക് പ്രശസ്തനായ റൂബൻ നെവസ് ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 84 ആം മിനുട്ടിൽ റൗൾ ഹിമനസ് ആണ് വോൾവ്സിന് ജയം സമ്മാനിച്ച ഗോൾ നേടിയത്. പിന്നീട് ഇഞ്ചുറി ടൈമിൽ ട്രസഗെ വില്ലക്കായി ഒരു ഗോൾ മടക്കിയെങ്കിലും സമയം വൈകിയിരുന്നു.
ലീഗ് കപ്പിൽ വില്ലയോട് തോറ്റ് പുറത്തായ വോൾവ്സിന് മധുര പ്രതികാരം കൂടിയായി ഇന്നത്തെ ജയം.

Previous articleബെംഗളൂരുവിന് ഈ സീസണിലെ ആദ്യ ജയം
Next articleവിന്‍ഡീസിന് കനത്ത തിരിച്ചടി, സ്റ്റെഫാനി ടെയിലര്‍ പരിക്കേറ്റ് പുറത്ത്