പാക്കിസ്ഥാനെതിരെ ആശ്വാസ ജയം നേടി ശ്രീലങ്ക

Sports Correspondent

Srilankawomen
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ അവസാന ഏകദിനത്തിൽ തകര്‍പ്പന്‍ ജയം നേടി ശ്രീലങ്ക. ആദ്യ രണ്ട് മത്സരങ്ങളും നേരത്തെ തന്നെ പരാജയപ്പെട്ട ടീമിന് 93 റൺസിന്റെ വലിയ ജയം ആണ് ഇന്ന് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ വനിതകള്‍ 260/7 എന്ന സ്കോര്‍ നേടിയപ്പോള്‍ എതിരാളികളായ പാക്കിസ്ഥാനെ 167 റൺസിനാണ് ടീം എറിഞ്ഞൊതുക്കിയത്.

85 പന്തിൽ 101 റൺസ് നേടിയ ചാമരി അത്തപ്പത്തുവും 75 റൺസ് നേടിയ ഹര്‍ഷിത മാധവിയും ആണ് ശ്രീലങ്കയുടെ പ്രധാന സ്കോറര്‍മാര്‍. അതേ സമയം പാക്കിസ്ഥാന് വേണ്ടി ഫാത്തിമ സനയും അനും അമിനും 2 വീതം വിക്കറ്റ് നേടി.

56 റൺസ് നേടിയ ആലിയ റിയാസും 40 റൺസ് നേടിയ ഒമൈമ സൊഹൈലും മാത്രമാണ് പാക് നിരയിൽ റൺസ് കണ്ടെത്തിയത്. ശ്രീലങ്കയ്ക്കായി ചാമരി അത്തപ്പത്തുവും ഒഷാഡി രണസിംഗേയും 2 വീതം വിക്കറ്റ് നേടി.