റൂട്ടിന്റെ ശതകത്തിന്റെ ചിറകിലേറി ലോര്‍ഡ്സിൽ വിജയത്തുടക്കം നേടി ഇംഗ്ലണ്ട്

Sports Correspondent

Joeroot
Download the Fanport app now!
Appstore Badge
Google Play Badge 1

ട്വിസ്റ്റുകള്‍ക്കൊന്നും അവസരം നൽകാതെ ലോര്‍ഡ്സിൽ ഇംഗ്ലണ്ടിന്റെ വിജയം. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം ജോ റൂട്ട് 115 റൺസും ബെന്‍ ഫോക്സ് 32 റൺസും നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 5 വിക്കറ്റ് ജയം സ്വന്തമാക്കാനായി.

ബ്രണ്ടന്‍ മക്കല്ലത്തിന്റെയും ബെന്‍ സ്റ്റോക്സിന്റെയും കീഴിൽ പുതിയ തുടക്കം വിജയത്തോടെ തുടങ്ങുവാന്‍ ഇതോടെ ഇംഗ്ലണ്ടിന് സാധിച്ചു. 277 റൺസ് വിജയ ലക്ഷ്യം തേടി രണ്ടാം ഇന്നിംഗ്സില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 69/4 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് റൂട്ടും ബെന്‍ സ്റ്റോക്സും 90 റൺസ് കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിച്ചു. സ്റ്റോക്സ് മടങ്ങിയ ശേഷം 120 റൺസ് നേടിയ റൂട്ട് – ഫോക്സ് കൂട്ടുകെട്ട് ന്യൂസിലാണ്ടിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കി.