ഇന്ത്യയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടിലേക്കില്ല

സെപ്റ്റംബറില്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുവാനാകില്ലെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. ഇതോടെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിത പരമ്പര നടക്കില്ലെന്ന് ഉറപ്പായി. ദക്ഷിണാഫ്രിക്കയില്‍ ദേശീയ ടീമിന് നിലനില്‍ക്കുന്ന യാത്ര വിലക്ക് കാരണമാണ് ഇതെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചിരിക്കുന്നത്.

ബയോ സുരക്ഷിതമായ സാഹചര്യം ഒരുക്കി ഇംഗ്ലണ്ട് തങ്ങളുടെ രാജ്യത്ത് ക്രിക്കറ്റ് ഒരുക്കാനാകുമെന്ന് പുരുഷന്മാരുടെ പരമ്പര വെച്ച് തെളിയിച്ചിരുന്നു. വിന്‍ഡീസും പാക്കിസ്ഥാനും അയര്‍ലണ്ടും ഇംഗ്ലണ്ടില്‍ ക്രിക്കറ്റിനായി എത്തി. ഇതിപ്പോള്‍ രണ്ടാമത്തെ വനിത ടീമാണ് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. നേരത്തെ ഇന്ത്യയും വനിത ടീമിനെ അയയ്ക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.