അവിലാഷ് പോളും മോഹൻ ബഗാനിൽ തുടരും

- Advertisement -

ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാൻ ഒരു താരത്തിന് കൂടെ ദീഘകാല കരാർ നൽകിയിരിക്കുകയാണ്. ഗോൾ കീപ്പർ അവിലാഷ് പോളാണ് മോഹൻ ബഗാനിൽ പുതിയ കരാർ ഒപ്പുവെച്ചത്. നാലു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്. 26കാരനായ ഗോൾ കീപ്പർ അവസാന സീസണിൽ എ ടി കെയിൽ നിന്ന് മോഹൻ ബഗാനിൽ ലോണിൽ കളിച്ചിരുന്നു. ഇപ്പോൾ രണ്ട് ക്ലബും ഒന്നായതോടെ താരത്തിന് ദീർഘകാല കരാർ നൽകാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു.

മോഹൻ ബഗാൻ ഐലീഗ് കിരീടം നേടി എങ്കിലും അവിലാഷ് ഒരു ഐ ലീഗ് മത്സരം പോലും കളിച്ചിരുന്നില്ല. പൂനെ എഫ് സി അക്കാദമിയിലൂടെ വളർന്നു വന്ന താരം ഐസാൾ എഫ് സി, കെങ്ക്രെ, ഹിമാലയൻ എസ് സി എന്നീ ക്ലബുകൾക്കായൊക്കെ കളിച്ചിട്ടുണ്ട്. ഒരു സീസണിൽ ഈസ്റ്റ് ബംഗാൾ സ്ക്വാഡിലും അവിലാഷ് ഉണ്ടായിരുന്നു.

Advertisement