ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ശ്രീലങ്ക, ടീമിൽ ആറ് മാറ്റങ്ങള്‍

പാക്കിസ്ഥാനെതിരെ കളിച്ച വൈറ്റ് ബോള്‍ സീരീസിലെ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായി ശ്രീലങ്കന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ടീമിൽ ആറ് മാറ്റങ്ങള്‍ ലങ്കന്‍ ബോര്‍ഡ് വരുത്തിയിട്ടുണ്ട്.

രശ്മി ഡി സിൽവ, കൗശാനി നുത്യാംഗന എന്നിവര്‍ക്ക് ആദ്യമായി ടീമിലേക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജൂൺ 23ന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയതാണ് ഈ ടൂര്‍.

ജൂൺ 23, 25, 27 തീയ്യതികളില്‍ ദാംബുല്ലയിൽ ടി20യും ജൂലൈ 1, 4, 7 തീയ്യതികളില്‍ പല്ലേകേലെയിൽ ഏകദിനങ്ങളും അരങ്ങേറും.

ശ്രീലങ്ക: Chamari Athapaththu (capt.), Hasini Perera, Kavisha Dilhari, Nilakshi de Silva, Anushka Sanjeevani, Oshadhi Ranasinghe, Sugandika Kumari, Inoka Ranaweeram, Achini Kulasuriya, Harshitha Samarawickrama, Vishmi Gunaratne, Malsha Shehani, Ama Kanchana, Udeshika Prabodhani, Rashmi de Silva, Hansima Karunaratne, Kaushani Nuthyangana, Sathya Sandeepani, Tharika Sewwandi

 

Comments are closed.