സാറ ഗ്ലെൻ, ഫ്രേയ ഡേവിസ് എന്നിവരെ ഇംഗ്ലണ്ട് ടീമിൽ നിന്ന് റിലീസ് ചെയ്തു

ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് സാറ ഗ്ലെനിനെയും ഫ്രേയ ഡേവിസിനെയും റിലീസ് ചെയ്തു. സ്ക്വാഡ് 15 അംഗ സംഘമായി കുറച്ചപ്പോള്‍ ടീമിൽ ഇടം ലഭിയ്ക്കാതിരുന്ന താരങ്ങളെ റിലീസ് ചെയ്യുകയായിരുന്നു. ബ്രിസ്റ്റോളിൽ ജൂൺ 16ന് ആണ് ടെസ്റ്റ് മത്സരം. 2014ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടും ഇന്ത്യയും ഒരു ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.

ഇരു താരങ്ങളുടെ റേച്ചൽ ഹെയ്ഹോ ഫ്ലിന്റ് ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കുവാനായി അവരുടെ പ്രാദേശിക ടീമുകള്‍ക്കൊപ്പം ചേരും. മൂന്ന് ടി20യിലും മൂന്ന് ഏകദിനങ്ങളിലും പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നുണ്ട്.