മഗ്വയർ പരിശീലനം ആരംഭിച്ചു, ക്രൊയേഷ്യക്ക് എതിരെ കളിക്കാൻ സാധ്യത

Img 20210611 140209
- Advertisement -

ഇംഗ്ലീഷ് സെന്റർ ബാക്ക് ഹാരി മഗ്വയർ പരിശീലനം ആരംഭിച്ചു. പരിക്ക് കാരണം അവസാന ഒരു മാസമായി മഗ്വയർ വിശ്രമത്തിലായിരുന്നു. ഇന്നലെ മുതൽ താരം ഇംഗ്ലണ്ടിനൊപ്പം പരിശീലനം ആരംഭിച്ചു. പരിശീലനം ആരംഭിച്ചു എന്നും എല്ലാം നല്ല നിലയിലാണ് എന്നും മഗ്വയർ ട്വിറ്ററിലൂടെ അറിയിച്ചു. താരം ഇംഗ്ലണ്ടിനൊപ്പം ആദ്യ മത്സരത്തിൽ തന്നെ ഇറങ്ങാൻ സാധ്യതയുണ്ട് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് ഫൈനലിൽ വരെ കളിക്കാൻ മഗ്വയറിനായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ആണ് ഇംഗ്ലണ്ട് നേരിടേണ്ടത്. ജൂൺ 13ന് നടക്കുന്ന ഈ മത്സരത്തിൽ മഗ്വയറും സ്റ്റോൺസും സെന്റർ ബാക്ക് കൂട്ടുകെട്ടായി ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മഗ്വയർ മാത്രമല്ല മധ്യനിര താരം ഹെൻഡേഴ്സണും ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. ഹെൻഡേഴ്സൺ ഇംഗ്ലണ്ടിന്റെ അവസാന സന്നാഹ മത്സരത്തിൽ 45 മിനുട്ടോളം കളിച്ചിരുന്നു.

Advertisement