അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് പാക് വനിത താരം

- Advertisement -

പാക്കിസ്ഥാന്‍ വനിത താരം സന മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തു. തന്റെ ഭാവി ലക്ഷ്യങ്ങളില്‍ ഒരു അവലോകനം നടത്തി വീണ്ടും ശക്തമായി തിരിച്ചുവരുവാന്‍ വേണ്ടിയാണ് ഈ ഇടവേളയെന്നാണ് പാക്കിസ്ഥാന്റെ ഓഫ് സ്പിന്നര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്.

ഇതോടെ താരം വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ഐസിസി വനിത ഏകദിന ചാമ്പ്യന്‍ഷിപ്പിലും ടി20 മത്സരങ്ങളിലും കളിക്കുകയില്ല. ക്വാലലംപൂരിലാണ് മത്സരങ്ങള്‍ നടക്കുക.

പിസിബിയുടെ പത്രക്കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഇടവേള തന്റെ ലക്ഷങ്ങള്‍ പുനക്രമീകരിച്ച് തിരിച്ചുവരുവാനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ഉപയോഗിക്കുമെന്ന് താരം വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ദേശീയ ടീമിന് വരാനിരിക്കുന്ന മത്സരങ്ങളില്‍ തന്റെ എല്ലാവിധ ആശംസകളും അറിയിക്കുവാനും താരം മറന്നില്ല.

ഇംഗ്ലണ്ടിനെതിരെ മൂന്ന് വീതം ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലുമാണ് പാക്കിസ്ഥാന്‍ മത്സരിക്കുക. ഡിസംബര്‍ 9ന് ക്വാലലംപൂരിലാണ് മത്സരം ആരംഭിക്കുക.ോ

Advertisement