ബ്രിസ്റ്റോളിലും അവസാന സെഷന്‍ കവര്‍ന്ന് മഴ, ഷഫാലിയ്ക്ക് അര്‍ദ്ധ ശതകം

Shafaliverma

സൗത്താംപ്ടണിന് പുറമെ ബ്രിസ്റ്റോളിലും വില്ലനായി മഴ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഫോളോ ഓണിന് വിധേയരായി 83/1 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. അവസാന സെഷന്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയായിരുന്നു.

Bristol

ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 54 റൺസ് കൂട്ടിചേര്‍ത്താണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇന്ത്യ ഇനിയും 82 റൺസ് കൂടി നേടേണം. ഷഫാലി 55 റൺസും ദീപ്തി ശര്‍മ്മ 18 റൺസുമാണ് നേടിയിട്ടുള്ളത്.

8 റൺസ് നേടിയ സ്മൃതി മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കാത്തറിന്‍ ബ്രണ്ടിനാണ് വിക്കറ്റ്.

Previous articleക്യാപ്റ്റന്‍ എല്‍ഗാര്‍ പൊരുതുന്നു, ദക്ഷിണാഫ്രിക്കയെ കുഴപ്പത്തിലാക്കി വിന്‍ഡീസ് പേസര്‍മാര്‍
Next articleഎറിക്സൺ ആശുപത്രി വിട്ടു