രഹാനെയെ പോലെ ടെസ്റ്റിൽ ബാറ്റ് ചെയ്യുവാന്‍ ശ്രമിക്കണം – ഹര്‍മ്മന്‍പ്രീത് കൗര്‍

Harmanpreetrahane

ഇന്ത്യയുെ ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരം നാളെ ആരംഭിക്കുവാനിരിക്കുകയാണ്. അതിന് മുന്നോടിയായി ടീമിന് ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായി സംസാരിക്കുവാനുള്ള അവസരം ലഭിച്ചുവെന്നും താരത്തിൽ നിന്ന് എങ്ങനെ ടെസ്റ്റ് ഫോര്‍മാറ്റിൽ കൂടുതൽ സമയം ബാറ്റ് ചെയ്യാം എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പറ‍ഞ്ഞ് വനിത ടീം വൈസ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍.

താന്‍ അധികം റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും വെറും 2 ടെസ്റ്റ് മാത്രമാണ് കളിച്ചിട്ടുള്ളതെന്നും പറഞ്ഞ ഹര്‍മ്മന്‍പ്രീത് കൗര്‍ രഹാനെയുമായി സംസാരിക്കുന്നതിലൂടെ താരം ഈ ഫോര്‍മാറ്റിനെ എങ്ങനെ സമീപിക്കുന്നുവെന്നത് മനസ്സിലാക്കുവാന്‍ സഹായകമായിട്ടുണ്ടെന്ന് പറഞ്ഞു.

തനിക്ക് മാത്രമല്ല ടീമംഗങ്ങള്‍ക്ക് മുഴുവന്‍ ഈ ചര്‍ച്ച വളരെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി. വളരെ പരിചയമ്പത്തുള്ള താരമാണ് രഹാനെയെന്നും അദ്ദേഹത്തോട് സംസാരിച്ചതിൽ നിന്ന് ഒട്ടേറെ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിച്ചുവെന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി.

Previous articleപ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യൻ എറിക്‌സൺ
Next articleഡീൻ ഹെൻഡേഴ്സൺ ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു