ഡീൻ ഹെൻഡേഴ്സൺ ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

20210615 153808
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പറായ ഡീൻ ഹെൻഡേഴ്സൺ യൂറോ കപ്പിൽ ഇംഗ്ലണ്ടിന്റെ ടീമിനൊപ്പം തുടരില്ല. പരിക്കേറ്റ ഡീൻ ഹെൻഡേഴ്സണിന് പകരമായി ഗോൾകീപ്പർ ആരോൺ റാംസ്‌ഡെയ്‌ലിനെ ഇംഗ്ലണ്ടിന്റെ യൂറോ 2020 ടീമിലേക്ക് തിരഞ്ഞെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ഹെൻഡേഴ്സണ് ഹിപ് ഇഞ്ച്വറി ആണ് പ്രശ്നമായത്. ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിൽ പരിക്ക് കാരണം ഹെൻഡേഴ്സൺ കളിച്ചിരുന്നില്ല.

പരിക്ക് കൂടുതൽ വിലയിരുത്താനും ചികിത്സയ്ക്കുമായി ഹെൻഡേഴ്സൺ തന്റെ ക്ലബിലേക്ക് മടങ്ങും. പകരക്കാരനായി എത്തുന്ന ഷെഫീൽഡ് യുണൈറ്റഡിന്റെ കീപ്പർ റാംസ്‌ഡെയ്‌ൽ ഇതുവരെ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. താരം ടൂർണമെന്റിന് മുമ്പ് ഗാരെത്ത് സൗത്ത്ഗേറ്റ് തിരഞ്ഞെടുത്ത 33 അംഗ സാധ്യത ടീമിൽ അംഗമായിരുന്നു.

എവർട്ടണിന്റെ ജോർദാൻ പിക്ക്ഫോർഡിനും വെസ്റ്റ് ബ്രോമിന്റെ സാം ജോൺസ്റ്റന്റെയും പിന്നിലായാകും റാംസ്ഡെൽ ടീമിൽ ഉണ്ടാവുക. വെള്ളിയാഴ്ച വെംബ്ലിയിൽ നടന്ന രണ്ടാം ഗ്രൂപ്പ് ഡി മത്സരത്തിൽ ഇംഗ്ലണ്ട് സ്‌കോട്ട്‌ലൻഡിനെ ആണ് നേരിടുന്നത്.

Previous articleരഹാനെയെ പോലെ ടെസ്റ്റിൽ ബാറ്റ് ചെയ്യുവാന്‍ ശ്രമിക്കണം – ഹര്‍മ്മന്‍പ്രീത് കൗര്‍
Next articleമൊറാട്ടയുടെ പ്രകടനത്തിൽ തൃപ്തനാണ് എന്ന് ലൂയി എൻറികെ