പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യൻ എറിക്‌സൺ

Christian Eriksen Denmark Euro

തനിക്ക് ആശംസകൾ അയച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ് ഡെൻമാർക്ക്‌ താരം ക്രിസ്റ്റ്യൻ എറിക്‌സൺ. കഴിഞ്ഞ ദിവസം ഫിൻലൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിനിടെ എറിക്‌സൺ കുഴഞ്ഞ് വീണിരുന്നു. ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ എറിക്‌സണെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ജീവിതത്തിൽ തിരിച്ചുകൊണ്ടുവരാൻ സാധിച്ചിരുന്നു. ഡെന്മാർക്ക് ക്യാപ്റ്റൻ സൈമൺ കിയറിന്റെ പെട്ടെന്നുള്ള ഇടപെടൽ ആണ് എറിക്‌സണെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

അതിന് ശേഷം ആദ്യമായാണ് എറിക്‌സൺ പ്രതികരണം നടത്തിയത്. ഡെൻമാർക്ക്‌ ഫുട്ബോൾ അസോസിയേഷന്റെ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് എറിക്‌സൺ തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് വേണ്ടി നന്ദി അറിയിച്ചത്. നിലവിൽ തന്റെ ആരോഗ്യ നിലയിൽ സംതൃപ്തി രേഖപ്പെടുത്തിയ താരം ചില പരിശോധനകൾക്ക് വേണ്ടി ആശുപത്രിയിൽ കുറച്ച് ദിവസം കൂടി കഴിയണമെന്നും പറഞ്ഞു.

Previous articleഇന്ത്യയ്ക്ക് കൂടുതൽ ഇംപാക്ട് താരങ്ങള്‍, കിരീടം അവര്‍ നേടണം – സുനിൽ ഗവാസ്കര്‍
Next articleരഹാനെയെ പോലെ ടെസ്റ്റിൽ ബാറ്റ് ചെയ്യുവാന്‍ ശ്രമിക്കണം – ഹര്‍മ്മന്‍പ്രീത് കൗര്‍