പരമ്പര തൂത്തുവാരി പാക്കിസ്ഥാന്‍ വനിതകള്‍

- Advertisement -

ബംഗ്ലാദേശിനെതിരെ നാല് മത്സരങ്ങളുടെ ടി20 മത്സരത്തില്‍ സമ്പൂര്‍ണ്ണ വിജയവുമായി പാക്കിസ്ഥാന്‍. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ തുടര്‍ന്നുള്ള മത്സരങ്ങളിലെല്ലാം തന്നെ പാക്കിസ്ഥാന്‍ ആധിപത്യം കാത്ത് സൂക്ഷിച്ച് വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയമാണ് പാക്കിസ്ഥാന്‍ വനിതകള്‍ നേടിയത്. 20 ഓവറില്‍ 77 റണ്‍സിനു ബംഗ്ലാദേശിനെ ഓള്‍ഔട്ട് ആക്കിയ ശേഷം 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഈ വിജയം പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.

നതാലിയ പര്‍വേസ് മൂന്നും ഡയാന ബൈഗ്, സന മിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് പാക്കിസ്ഥാനായി നേടി. അനം അമിന്‍, നിദ ദാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 24 റണ്‍സ് നേടിയ റുമാന അഹമ്മദ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.

ജവേരിയ ഖാന്‍(36) റണ്‍സ് നേടിയപ്പോള്‍ മുനീബ അലി(18*), നാഹിദ ഖാന്‍(17) എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

Advertisement